സി.സി.ടി.വി ക്യാമറ മോഷണം: യുവാവ് പിടിയില്‍

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (20:15 IST)
സി.സി.ടി.വി ക്യാമറ മോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴുക്കല്‍ സ്വദേശി അരവിന്ദ് എന്ന 27 കാരനാണു നെയ്യാറ്റിന്‍കര പൊലീസിന്‍റെ വലയിലായത്. 
 
തൊഴുക്കല്‍ ജംഗ്ഷനടുത്ത് വിമല ചിട്ടി ഫണ്ടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയാണു ഇയാള്‍ മോഷ്ടിച്ചത്. എന്നാല്‍ കെട്ടിടത്തിനകത്തു സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഇയാളുടെ ചിത്രം പകര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അരവിന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
നെയ്യാറ്റിന്‍കര സി.ഐ സി.ജോണ്‍, എസ്.ഐ ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.