അടഞ്ഞുകിടന്ന വീട്ടില്‍ കവര്‍ച്ച: 32 പവന്‍ സ്വര്‍ണം കവര്‍ന്നു

Webdunia
വെള്ളി, 4 ജൂലൈ 2014 (18:55 IST)
അഞ്ചലിനടുത്ത് ചണ്ണപ്പേട്ടയില്‍ അടഞ്ഞു കിടന്ന വീട്ടില്‍ നിന്ന് 32 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. ഡാര്‍ലി എന്ന സ്ത്രീയുടേതാണ്‌ വീട്. ചെന്നൈയില്‍ താമസിക്കുന്ന മകളുടെ വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്.
 
വീട്ടില്‍ ലൈറ്റ് ഓഫ് ചെയ്യുന്നതിനായി അടുത്ത ബന്ധുവിനോട് ഡാര്‍ലി പറഞ്ഞിരുന്നത് അനുസരിച്ച് ബന്ധു രാവിലെ ഡാര്‍ലിയുടെ വീട്ടിലെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിയുന്നത്. വീടിന്‍റെ പിന്‍വാതില്‍ തകര്‍ത്താണ്‌ മോഷ്ടാക്കള്‍ അകത്തു കയറിയത്. 
 
കിടക്ക മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്. അഞ്ചല്‍ എസ്.ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.