അടച്ചിട്ട വീട്ടിൽ നിന്ന് 22 പവൻ മോഷണം : രണ്ടു യുവാക്കൾ പിടിയിൽ

Webdunia
ഞായര്‍, 19 ഫെബ്രുവരി 2023 (08:50 IST)
തിരുവനന്തപുരം: അടച്ചിട്ട വീട്ടിൽ നിന്ന് ഇരുപത്തിരണ്ടു പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ (45) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.
 
ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലാണ് നിരവധി കവർച്ച കേസുകളിലെ പ്രതികളാണ് ഇരുവരും എന്ന് പോലീസ് വെളിപ്പെടുത്തി. ബിവറേജസിൽ മദ്യം വാങ്ങാൻ പോയ വഴിയാണ് പൂട്ടിക്കിടന്ന വീട് കണ്ടെത്തി കവർച്ച നടത്തിയത്.
 
ആറ്റിങ്ങൽ വാളക്കാട് സ്വദേശി സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണം കവർന്നത്. കഴിഞ്ഞ നാല് ദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article