തിയറ്ററുകൾ അടച്ചിടാൻ ആലോചനയില്ല, മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങൾ ചര്‍ച്ചചെയ്യും: ലിബര്‍ട്ടി ബഷീര്‍

Webdunia
ചൊവ്വ, 3 ജനുവരി 2017 (12:45 IST)
കേരളത്തിലെ സിനിമാ പ്രതിസന്ധി തീർക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിനിമ സമരം എത്രയും പെട്ടെന്ന് തീർക്കണമെന്നും ഏതാനും നിർദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചതായും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. എന്നാല്‍ എന്തെല്ലാമാണ് നിർദേശങ്ങൾ എന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. 
 
തിയറ്ററുകൾ അടച്ചിടാൻ തങ്ങള്‍ക്ക് ആലോചനയില്ല. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങൾ പത്താം തീയതിയില്‍ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ചർച്ചചെയ്യും. ഇതിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇക്കാര്യത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയാറാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു. സിനിമകളുടെ തീയറ്റർ വിഹിതം 50:50 എന്ന അനുപാതത്തിലാക്കണമെന്നായിരുന്നു എ ക്ലാസ് തീയറ്ററുടമകളുടെ ആവശ്യം. സമരവുമായി ന്ബന്ധപ്പെട്ട വിഷയത്തിൽ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഇടപെട്ടിരുന്നെങ്കിലും പരിഹാരം കാണാൻ സാധിച്ചില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
Next Article