എല്ലാ സീറ്റിലും ആളുകളെ ഇരുത്താന്‍ അനുവദിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 20 നവം‌ബര്‍ 2021 (17:23 IST)
എല്ലാ സീറ്റിലും ആളുകളെ ഇരുത്താന്‍ അനുവദിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. നിലവില്‍ 50ശതമാനം പേരെ ഉള്‍ക്കൊള്ളിച്ചാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇതുമതിയെന്നും കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സാമ്പത്തിക നഷ്ടം നികത്താന്‍ തിയേറ്ററില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article