ബിന്ദുവിനും കനക ദുർഗ്ഗയ്‌ക്കും മുമ്പേ അവർ ഹീറോകളായിരുന്നു, പക്ഷേ ആരും അറിഞ്ഞില്ല!

Webdunia
വെള്ളി, 18 ജനുവരി 2019 (14:30 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചത് കേരളത്തിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ശബരിമലയിൽ തെളിവുകളോടെ ദർശനം നടത്തിയ കനക ദുർഗ്ഗയ്‌ക്കും ബിന്ദുവിനും തുടർന്ന് പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവന്നു.
 
എന്നാൽ ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പിലാക്കിയെന്ന് സുപ്രീംകോടതിയില്‍ ഇന്ന് സംസ്ഥാന സര്‍ക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഈ വ്യക്തമക്കലിൽ ഞെട്ടിയിരിക്കുന്നത് സുപ്രീംകോടതി വിധിയെ അനുകൂലിക്കാത്ത കേരളത്തിലെ ജനങ്ങളാണ്.
 
കനക ദുർഗ്ഗയ്‌ക്കും ബിന്ദുവിനും മുമ്പേ 51 യുവതികൾ ശബരിമല ദർശനം നടത്തിയെന്നാണ് കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
 
കെ സുലോചന, കെ എസ് ശാന്തി, പത്മിനി, കസ്തൂരി, എം കലാവതി മനോഹർ, ചിന്ത, സുര്‍ള, വെമുല, ശാന്തി, മങ്ക ലക്ഷ്മി, കൃഷ്ണ വേണി, മന്‍ഗ, ദുര്‍ഗ ഭവാനി, അമൃത, രോഗല, മലിഗ, പുഷ്പം തുടങ്ങി 51 യുവതികളുടെ പേരുവിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 
 
പകുതിയോളം പേരും നാൽപ്പത് വയസ്സിന് മുകളിൽ പ്രായം ഉള്ളവരാണ്. ഇവരുടെ സ്വദേശം, വയസ്, ബുക്ക് ചെയ്ത നമ്പര്‍ എന്നിവയുള്‍പ്പെടെ വ്യക്തമായ വിവരങ്ങളാണ് സർക്കാർ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിന്ദുവിനും കനക ദുർഗ്ഗയ്‌ക്കും മുമ്പേ ഹീറോകൾ ആയിരുന്നത് ഇവർ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article