എന്നാൽ ഇന്ന് ശബരിമല ദർശനം നടത്താൻ എത്തിയ യുവതികൾക്ക് പ്രതിരോധം തീർത്തത് അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സംഘങ്ങളായിരുന്നു. അധികം മലയാളികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. പേരിനുമാത്രം കുറച്ച് മലയാളികൾ. ഷനിലയും രേഷ്മയും ദർശനത്തിയതായി തിരിച്ചറിഞ്ഞ് ആദ്യം തടഞ്ഞതും പ്രതിരോധം തീർത്തതും അന്ധ്രയിനിന്നുമുള്ള സംഘമായിരുന്നു. പിന്നീടങ്ങോട്ട് വലിയ പ്രതിഷേധങ്ങളാണ് യുവതികൾക്ക് നേരിടേണ്ടി വന്നത്ത്.
ശബരിമലയിൽ വച്ച് പൊലീസ് നടപടിയിൽ അന്യ സംസ്ഥാന തീർത്ഥാടക സംഘത്തിന് മർദ്ദനമേൽക്കുകയോ മറ്റു രൂക്ഷമായ നടപടികൾ നേരിടേണ്ടി വരുകയോ ചെയ്താൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വഷളാകും. അന്യ സംസ്ഥാന ഭക്തർക്ക് കേരളം സുരക്ഷിതമല്ല എന്ന എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടാകും. എന്നുമാത്രമല്ല അന്യ സംസ്ഥാനങ്ങളിലെ മലയാളികളുടെ സുരക്ഷയെയും ഇത് സാരമായി തന്നെ ബാധിക്കും.