ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നു; കാര്‍ ഓടിച്ചത് ആരാണെന്നും പറഞ്ഞിരുന്നതായി ഡോക്ടര്‍

ശ്രീനു എസ്
ശനി, 1 ഓഗസ്റ്റ് 2020 (13:34 IST)
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നതായി ബാലഭാസ്‌കറിനെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ ഫൈസല്‍ വെളിപ്പെടുത്തി. കാര്‍ ഓടിച്ചത് ആരാണെന്നും പറഞ്ഞിരുന്നതായി ഡോക്ടര്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ താനല്ല കാറോടിച്ചതെന്ന് പറഞ്ഞ് നഷ്ടപരിഹാരത്തിനായി അര്‍ജുന്‍ കേസ് കൊടുത്തിരിക്കുകയാണ്. 
 
കൈയ്ക്ക് മരവിപ്പ് ഉണ്ടെന്നും അപകടസമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് ബാലഭാസ്‌കര്‍ ഡോക്ടറോട് പറഞ്ഞത്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയെകുറിച്ച് അന്വേഷിച്ചിരുന്നതായും ഡോക്ടര്‍ പറഞ്ഞു. ഇതിനു ശേഷം ബാലഭാസ്‌കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ബന്ധുക്കള്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article