മോഷ്ടാവ് കൊപ്ര ബിജു പിടിയില്‍

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2016 (12:53 IST)
കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്നറിയപ്പെടുന്ന രാജേഷിനെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണു ഇയാള്‍. തലശേരി ചേറ്റുംകുണ്ടില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പൊലീസ് വലയിലായത്.
 
എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കാക്കനാട് സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാള്‍ കുപ്രസിദ്ധ മോഷ്ടാവ് നാരായണ ദാസിന്‍റെ നേതൃത്വത്തില്‍ മോഷണ സംഘം ഉണ്ടാക്കുകയായിരുന്നു.
 
സംഘാംഗങ്ങളായ നിസാര്‍, ഷാജി, രാഹുല്‍ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തലശേരി സി ഐ മനോജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം