തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

Webdunia
ശനി, 20 ജൂണ്‍ 2015 (12:05 IST)
തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍. തലശ്ശേരി നഗരസഭ പരിധിയില്‍ ആണ് ഹര്‍ത്താല്‍. ജഗന്നാഥക്ഷേത്രം ഓഫീസില്‍ വെള്ളിയാഴ്ച നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
 
ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍‍. ഹിന്ദു ഐക്യവേദിയും ജ്ഞാനനോദയ യോഗവും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 
ജഗന്നാഥക്ഷേത്രം ഓഫീസില്‍ വെള്ളിയാഴ്ച നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കൊട്ടിയൂര്‍ ഉത്സവം പ്രമാണിച്ച് വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.