ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പൻമാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു. ഇവരെ തടഞ്ഞതോടെ സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുക ആയിരുന്നു.