ബിസിസിഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയതിന് പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷനിലും വന്‍ അഴിച്ചുപണി. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് കളമൊരുങ്ങിയത്.
ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ 3 വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും രാജിവച്ചു. ബി വിനോദ് പുതിയ കെസിഎ പ്രസിഡന്റാകും. ജയേഷ് ജോര്‍ജാണ് പുതിയ സെക്രട്ടറി. ലോധകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഴിച്ചുപണി.
നേരത്തെ ബി സി സി ഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയിരുന്നു. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.