ചീഫ് സെക്രട്ടറിയുടെ ഭാര്യക്ക് നികുതിയിളവ്; റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (15:33 IST)
ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ ഭാര്യയുടെ ഭൂമി വില്‍പനക്ക് നികുതിയിളവ് നല്‍കിയെന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. ജനുവരി ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ ഹരിപാല്‍ ഉത്തരവിട്ടത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തൃശൂര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് ജനുവരി ഒന്നിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
 
തൃശൂര്‍ നഗരത്തിലെ പാട്ടുരായ്ക്കലില്‍ ചീഫ് സെക്രട്ടറിയുടെ ഭാര്യക്ക് ഉടമാവകാശമുള്ള വസ്തുവിന്‍െറ വില്‍പനക്ക് നികുതിയിളവ് ചെയ്തുവെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ വിദ്യ സംഗീതാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിക്കും ഭാര്യക്കും പുറമെ തൃശൂര്‍ കലക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.