പള്ളികളും ചാപ്പലുകളും ഇനി സിനിമാ ചിത്രീകരണത്തിനു നല്‍കില്ലെന്ന് സിറോ മലബാര്‍ സഭ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (11:00 IST)
സിറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളില്‍ ഇനി സിനിമാ, സീരിയല്‍ ചിത്രീകരണം നടത്താന്‍ അനുവദിക്കില്ലെന്ന് സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്. പള്ളികളില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ സഭയെയും വൈദികരെയും അപമാനിക്കുന്നതായും ആരാധനാലയമെന്ന പരിഗണന നല്‍കാതെയാണ് പള്ളിക്കകത്ത് പെരുമാറുന്നതെന്നും സിനഗഡ് കണ്ടെത്തി.
 
പള്ളികളില്‍ അടുത്തിടെ ചിത്രീകരിച്ചിരുന്ന റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിക്കുന്നതാണെന്നും പള്ളിയെ ഉപയോഗിച്ചു വൈദികരെ മോശമായി ചിത്രീകരിക്കുന്നതും വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നെന്നും സഭ പറയുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സഭാ കാര്യാലയത്തില്‍നിന്നു പള്ളി വികാരിമാര്‍ക്കു നിര്‍ദേശം നല്‍കിയതായി മംഗളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article