സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ മാര്‍ റാഫേല്‍ തട്ടില്‍. വൈദികര്‍ക്ക് തോന്നുന്ന പോലെ കുര്‍ബാന അര്‍പ്പിക്കാനാകില്ലെന്നും സഭയുടെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കൂദാശ കര്‍മ്മത്തിനിടെയാണ് കര്‍ദ്ദിനാളിന്റെ മുന്നറിയിപ്പ്.