തലകറക്കത്തെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്രീനു എസ്
തിങ്കള്‍, 4 ജനുവരി 2021 (08:53 IST)
തലകറക്കത്തെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലിലായിരുന്നു സ്വപ്‌ന സുരേഷ് കഴിഞ്ഞിരുന്നത്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.
 
അതേസമയം സ്വപ്‌നയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് പഞ്ചാബിലെ വിദ്യാഭ്യാസം സ്ഥാപനമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article