സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ ഏറ്റുവാങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്‌ചക്കാണ് എൻഐഎ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.സ്വർണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യു.എ.ഇ. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം.
കേരളത്തിലെത്തിക്കുന്ന സ്വർണം ആഭരണനിർമാണത്തിനല്ല, തീവ്രവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് എൻ.ഐ.എ.കോടതിയെ അറിയിച്ചു.അതിനിടെ ദേശീയ അന്വേഷണ ഏജൻസി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിലെ വിവരങ്ങളും പുറത്തായി.പിഎസ് സരിത്ത് ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമായ കേസിൽ മൂന്നാം പ്രതി ഫൈസൽ ഫരിദാണ്. എഫ്ഐആറിൽ ഇത് ഫാസിൽ ഫരീദ് എന്നാണ് രേഖപ്പെടുത്തിയിട്ടുഌഅതെന്നും ഇത് തിരുത്തണം എന്നും എൻഐഎ കോറ്റതിയിൽ അപേക്ഷ കൊടുത്തിട്ടുണ്ട്.
നേരത്തെ ഫാസിൽ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നൽകിയിരുന്നത്.ഇത് ഫൈസൽ ഫരീദ്, കൊടുങ്ങല്ലൂർ സ്വദേശി എന്നാക്കണമെന്നാണ് എൻഐഎയുടെ ആവശ്യം.