സ്വർണക്കടത്തുകേസിലെ പതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായകമായ സ്വാധീനം ഉണ്ടായിരുന്നതായി എൻഐഎ. സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്വർണകടത്തിന്റെ എല്ലാ ഘട്ടത്തിലും സ്വപ്‌ന പങ്കാളിയായിരുന്നു.കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ. അറിയിച്ചിട്ടുണ്ട്. സ്വപ്‌നയ്‌ക്ക് മുഖ്യമന്ത്രിയുമായി സാധാരണം പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയിർന്നു.സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന, ശിവശങ്കറിനെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി കണ്ടിരുന്നെന്നും എന്നാൽ ശിവശങ്കർ ഈ സംഭവത്തിൽ ഇടപെടാന്‍ ശിവശങ്കര്‍ തയ്യാറായില്ലെന്നും എന്‍.ഐ.എ. കോടതിയില്‍ അറിയിച്ചു.