ഉപ്പൂറ്റിയിലെ മുഴ നീക്കം ചെയ്യാനായി എത്തിയ ആറു വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ തെഹ്‌സൂല്‍ ജെ റസൂലിനാണ് അബദ്ധം പിണഞ്ഞത്. ഒടുവില്‍ അബദ്ധം മനസിലാക്കിയ ഡോക്ടര്‍ കുട്ടിയുടെ കാലിലെ മുഴയും ശസ്ത്രക്രിയയിലൂടെ നീക്കി.
മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ ചെലവില്‍ കുട്ടിയെ കോഴഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.