വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് നടന്‍ സുരേഷ് ഗോപി.
വിഴിഞ്ഞം പാരിഷ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാല്‍ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം വരെ നേടികൊടുക്കാന്‍ കഴിയുമെന്നും ഹിന്ദുമത നേതാക്കളും മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തി ജന പിന്തുണയോടെ പദ്ധതി നടപ്പിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി പ്രചരിക്കുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.