മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ പരോക്ഷമായി കുറ്റപ്പെടുത്തി നടനും
എംപിയുമായ സുരേഷ് ഗോപി രംഗത്ത്. ഒരു കോടതി വിധി വരുന്നതോടെ സംഘടനയിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടു പോയി കഴുകിക്കളയുമെന്നും അദ്ദേഹം ചോദിച്ചു.
പുറത്തു വരുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ അമ്മയിലില്ല. ഇതു പോലെ ഒരു സംഘടന ഇന്ത്യയില്‍ വേറെയില്ല. ചില ന്യൂനതകള്‍ മാത്രമാണ് അമ്മയ്‌ക്കുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
അരി വാങ്ങാന്‍ പോലും കഴിയാത്ത 147 പേര്‍ക്ക് മാസം 5,000 വീതം അമ്മ നല്‍കുന്നുണ്ട്. അരിയേക്കാള്‍ ആവശ്യം മരുന്നിനാണെങ്കില്‍ അതും നല്‍കും. അത് മുടക്കിക്കളയരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അമ്മയും വനിതാ കൂട്ടായ്‌മയായ ഡബ്യുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഹൈക്കോടതിയില്‍ എത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്.