'മുഖ്യമന്ത്രിക്കും ഗോവിന്ദന്‍ മാഷിനും കൊടുക്ക്'; പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച് സുരേഷ് ഗോപി (വീഡിയോ)

രേണുക വേണു
ചൊവ്വ, 11 ഫെബ്രുവരി 2025 (15:18 IST)
Suresh Gopi

തന്റെ മുന്നിലേക്ക് പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. കൊടുങ്ങല്ലൂരില്‍ മണ്‍ചട്ടി വിതരണം നടത്തുന്നതിനിടെയാണ് സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 
ഭിന്നശേഷി എഴുതികൊടുത്ത പരാതി സ്വീകരിക്കാന്‍ സുരേഷ് ഗോപി വിസമ്മതിച്ചു. ' ഇത് മുഖ്യമന്ത്രിയുടെ അടുത്ത് കൊടുക്കുക, ഗോവിന്ദന്‍ മാഷിനു അടുത്ത് കൊടുക്കുക. ഇതൊന്നും നമ്മള് ചെയ്യാന്‍ പാടില്ലെന്ന അവര് പറയുന്നേ' എന്നാണ് സുരേഷ് ഗോപി ഭിന്നശേഷിക്കാരനോടു പറഞ്ഞത്. അതിനുശേഷം ഭിന്നശേഷിക്കാരനു സുരേഷ് ഗോപി ഒരു മണ്‍ചട്ടിയും നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article