കാലിലെ പോറല്‍ നായ കടിച്ചതാണെന്ന് ഉറപ്പില്ല; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായ 11കാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 ഫെബ്രുവരി 2025 (12:21 IST)
ആലപ്പുഴ ചാരുംമൂട് സ്വദേശിയായ 11 വയസ്സുകാരന്‍ ശ്രാവണ്‍ ഡി കൃഷ്ണനാണ് പേ വിഷബാധ ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. ആദ്യം പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
 
എന്നാല്‍ ലക്ഷണങ്ങള്‍ പേവിഷബാധയുടെതായതിനെ തുടര്‍ന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തെരുവുനായ ആക്രമിച്ചത് കുട്ടി വീട്ടില്‍ പറഞ്ഞിട്ടില്ലായിരുന്നു. കുട്ടിയുടെ സുഹൃത്തുക്കളാണ് സൈക്കിളില്‍ പോകുമ്പോള്‍ കുട്ടിയെ തെരുവ് നായ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സൈക്കിളില്‍ നിന്ന് വീണു എന്നുമാണ് പറഞ്ഞത്. കുട്ടിയുടെ കാലില്‍ ചെറിയ ഒരു പോറല്‍ ഉണ്ടായിരുന്നു. 
 
ഇത് നായ ആക്രമിച്ചതാണോ സൈക്കിളില്‍ നിന്ന് വീണപ്പോള്‍ പറ്റിയതാണോ എന്ന് ശരിയായ ഉറപ്പില്ലാത്തതിനാലാണ് കുട്ടി വീട്ടില്‍ പറയാത്തത്. തുടര്‍ന്ന് കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ക്കെല്ലാം പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍