നടന്‍ സുരേഷ് ഗോപിയെ എന്‍ എസ് എസ് ആസ്ഥാനത്തു നിന്നും ഇറക്കിവിട്ട എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.
കുറിപ്പില്‍ ജി സുകുമാരന്‍ നായരെ ‘ദുഷ്പ്രമാണി’ യെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
സംഭവം അറിഞ്ഞപ്പോള്‍ പെട്ടന്ന് മനസിലേക്ക് ഓടിക്കയറിയത്, താളവട്ടത്തിലെ ജഗതി ശ്രീകുമാറിന്റെ താളവട്ടത്തിലെ : " എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാ..." എന്ന ഡയലോഗ് ആണെന്നും ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സൂചിപ്പിച്ച് തുടങ്ങിയ കുറിപ്പില്‍ ‘ മലയാളികൾ ഏറ്റവും തീവ്രമായി അനുഭവിക്കുന്ന നഷ്ടങ്ങളിൽ ഒന്ന് ഈ അതുല്യനടന്റെ അസാന്നിധ്യമാണെന്നും. പുതിയ ചെറുപ്പക്കാരുടെ, പുതിയ ഫലിതബോധമുള്ള സിനിമകളിൽ, തന്റെ പ്രതാപം തെല്ലും നഷ്ടപ്പെടാതെ അദ്ദേഹം പരിണമിച്ച് വിലസി നിന്നേയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.