നടന്‍ സുരേഷ് ഗോപിയെ പരിഹസിച്ച് ജി സുധാകരന്‍ എം എല്‍ എ മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്‍റെ കൊച്ചു മകനാണോയെന്ന് സുധാകരന്‍ ചോദിച്ചു. സുരേഷ്ഗോപി രാവിലെ കമ്യൂണിസ്റ്റ്, ഉച്ചയ്ക്ക് കോണ്‍ഗ്രസ്, വൈകിട്ട് ബിജെപി. ആരു സീറ്റുകൊടുത്താലും മല്‍സരിക്കും. ഇത്തരക്കാര്‍ കലാകാരന്‍മാരല്ല, കലാ ആഭാസന്‍മാരെന്നും സുധാകരന്‍ നിയമസഭയിൽ പറഞ്ഞു.
നേരത്തെ എൻഎസ്എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നതിന് നടന്‍ സുരേഷ് ഗോപിയെ പുറത്താക്കിയിരുന്നു. ഹാളിലെത്തിയ സുരേഷ് ഗോപിയോട് ഹാളിന് വെളിയില്‍ പോകുവാന്‍ ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു.