ശുംഭന്‍ പരാമര്‍ശത്തില്‍ ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശനം

Webdunia
ബുധന്‍, 21 ജനുവരി 2015 (14:32 IST)
സിപിഎം തോവ് എം വി ജയരാജനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

ഇത്തരം പരാമര്‍ശങ്ങള്‍ കോടതിക്ക് നേരെ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പരാമര്‍ശത്തില്‍ ജയരാജന്‍ മാപ്പ് പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയ്ക്ക് ഏന്ത് തീരുമാനവും എടുക്കാമെന്നുമാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിക്കെതിരേ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം നടത്തിയത്. ജയരാജിനെ അപ്പീലില്‍ വിധി പറയാന്‍ സുപ്രീം കോടതി മാറ്റിവെച്ചു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.