സൌമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (10:06 IST)
സൌമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിയുടെ സാമ്പത്തികസ്രോതസ് അന്വേഷിക്കാന്‍ ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടിരിക്കുന്നത്.
 
വിജിലന്‍സ് ഡയറക്‌ടറും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.
 
നവംബറില്‍ നടക്കുന്ന സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്‌മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Article