യുഡിഎഫുകാര്‍ അല്ലാത്തവരില്‍ നിന്ന് വെള്ളം പോലും വാങ്ങിക്കുടിക്കരുതെന്ന് എംടി സുലേഖ

Webdunia
ശനി, 13 ജൂണ്‍ 2015 (13:54 IST)
കോണ്‍ഗ്രസുകാരോ യുഡിഎഫുകാരോ അല്ലാത്തവരില്‍ നിന്ന് വെള്ളം പോലും വാങ്ങിക്കുടിക്കരുതെന്ന് ശബരീനാഥനോട് പറഞ്ഞിട്ടുണ്ടെന്ന് അമ്മ എംടി സുലേഖ . 1987-ല്‍ ജി കാര്‍ത്തികേയനെ എം വിജയകുമാര്‍ തോല്‍പ്പിച്ചത് അവിശ്വസനീയമായ കഥകള്‍ പറഞ്ഞുപരത്തിയാണെന്നും കാര്‍ത്തികേയന്റെ വിധവ കൂടിയായ സുലേഖ ടീച്ചര്‍ പറഞ്ഞു. ഇന്നലെ യുഡി‌എഫ് തെരഞ്ഞെടുപ്പ് കണ്വന്‍‌ഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സുലേഖ ഇത്തരത്തില്‍ പറഞ്ഞത്.

എന്നാല്‍ ടീച്ചര്‍ ഇങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു എം വിജയകുമാറിന്റെ പ്രതികരണം. 1987-ല്‍ സംഭവിച്ചത് എന്തെന്ന് എല്ലാവര്‍ക്കുമറിയാം. ടീച്ചര്‍ സ്വന്തം കുടുംബാംഗത്തെ പോലെയാണ്. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്ന് അറിയില്ലെന്നും എം വിജയകുമാര്‍ പ്രതികരിച്ചു.