ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യ ബോധം കെട്ടു: ഭാര്യ മരിച്ചെന്നു കരുതി ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 11 നവം‌ബര്‍ 2020 (15:31 IST)
മലപ്പുറം: ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഭാര്യ ബോധം കേട്ട് വീണു. ഭാര്യ മരിച്ചെന്നു കരുതി ഭയന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു. മലപ്പുറത്ത് മുത്തേടത്താണ് സംഭവം. ഭര്‍ത്താവായ ബിനോയ് എന്ന തോമസ് കുട്ടിയാണ് (44)  ആത്മഹത്യ ചെയ്തത്.
 
തോമസ് കുട്ടിയുടെ ഭാര്യ ശോബി യാണ് മര്‍ദ്ദനത്തില്‍ ബോധംകെട്ടു വീണത്. ബിനോയ് മരിച്ചതിനു തൊട്ടു പിറകെ വീട്ടിലെത്തിയ ആളുകള്‍ ശോബിയെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചു. വഴക്കിനുള്ള കാരണം അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article