മലപ്പുറത്ത് അമ്മയും മൂന്ന് ആണ്‍കുട്ടികളും മരിച്ച നിലയില്‍

ശ്രീനു എസ്

ഞായര്‍, 8 നവം‌ബര്‍ 2020 (16:42 IST)
മലപ്പുറത്ത് അമ്മയും മൂന്ന് ആണ്‍കുട്ടികളും മരിച്ച നിലയില്‍. പോത്തുങ്കലില്‍ വിനീഷിന്റെ ഭാര്യ രഹ്ന(34), മക്കളായ ആദിത്യന്‍(12), അര്‍ജുന്‍(11), അനന്തു(8) എന്നിവരാണ് മരിച്ചത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്.
 
സംഭവം ശ്രദ്ധയില്‍പെടുമ്പോള്‍ ഒരുകുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍