ഹജ്ജ് തീര്‍ത്ഥാടനം: 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം

ശ്രീനു എസ്

ഞായര്‍, 8 നവം‌ബര്‍ 2020 (12:55 IST)
കൊവിഡ് സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി 18നും 65നും ഇടയില്‍ പ്രായമുള്ളവാര്‍ക്ക് മാത്രം അപേക്ഷിക്കാം. 2021ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. 
 
ഡിസംബര്‍ 10വരെ തീര്‍ത്ഥാടനത്തിനായി അപേക്ഷിക്കാം. കൊവിഡ് സാഹചര്യമായതിനാല്‍ തീര്‍ത്ഥാടത്തിനുള്ള ചിലവേറും. 3.70മുതല്‍ 5.25 ലക്ഷംവരെയാണ് പ്രതീക്ഷിക്കുന്ന ചിലവ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ് സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ www.keralahajcommittee.org എന്ന വെബ് സൈറ്റിലും അപേക്ഷാ സൗകര്യം ലഭ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍