രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 45674 പേര്‍ക്ക്; മരണം 559

ശ്രീനു എസ്

ഞായര്‍, 8 നവം‌ബര്‍ 2020 (11:28 IST)
രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 45674 പേര്‍ക്ക്. കൂടാതെ കൊവിഡ് മൂലം 559 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8507754ആയി. ആകെ മരണം 126121ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 512665ആണ്.
 
അതേസമയം ലോകത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ അഞ്ചുലക്ഷത്തോളം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു. അമേരിക്കയില്‍ മാത്രം ഒരുകോടിപേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 2.43ലക്ഷം പേര്‍ മരണമടയുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍