നാഗര്‍ കോവിലിനടുത്ത് ഒഴുകിനശേരിയിലെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി മരിച്ചു. ഒഴുകിനശേരി ചന്ദന മാരിയമ്മന്‍ തെരുവിലെ വടിവേലു മുരുകന്‍ എന്ന 78 കാരന്‍ മരിച്ചതില്‍ മനംനൊന്താണ് ഇയാളുടെ ഭാര്യയും മകളും കുളത്തില്‍ ചാടി മരിച്ചത്. കൂടെ ചാടിയെ മറ്റൊരു മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.
ഭാര്യ പങ്കജം (67), മകള്‍ മാല (46) എന്നിവരാണ് മരിച്ചത്. മൂത്ത മകള്‍ മൈഥിലി (47) ആശുപത്രിയില്‍ ചികിത്സായിലുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിയോടെ ശുചീന്ദ്രത്തിനടുത്ത് നല്ലൂരിലെ ഇളയ നായനാര്‍ കുളത്തില്‍ മൂന്നു പേര് മുങ്ങിത്താഴുന്ന കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും രണ്ട് പേര് മരിച്ചിരുന്നു. മൂത്ത മകള്‍ക്ക് ബോധം വീണപ്പോഴാണ് വിശദ വിവരം അറിഞ്ഞത്
ഇവരുടെ പിതാവ് വടിവേല്‍ മുരുകന്‍ ആശാരി പ്പണിക്കാരനായിരുന്നു എന്നും ദിവസങ്ങളായി ഇയാള്‍ അസുഖം ബാധിച്ചു കിടപ്പിലാണെന്നും തിങ്കളാഴ്ച ഇയാള്‍ മരിച്ചു എന്നും മകള്‍ പറഞ്ഞു. എന്നാല്‍ അവിവാഹിതരായ രണ്ട് പെണ്മക്കളുള്ള പിതാവിന്റെ സംസ്‌കാര ചടങ് നടത്താനുള്ള പണം പോലും തങ്ങള്‍ക്കില്ലെന്നും അതിനാല്‍ മാതാവിനൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നും ഇളയ മകള്‍ പറഞ്ഞു. പോലീസ് ഇവരുടെ വീട് പരിശോധിച്ച പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടു.
കുളത്തില്‍ ചാടിയപ്പോള്‍ മൂവരുടെയും കൈകള്‍ പരസ്പരം തുണികൊണ്ട് ബന്ധിപ്പിച്ചിരുന്നു. ഒഴുകിണാശേരിയില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം പാതിരാതി നടന്നാണ് ഇവര്‍ നല്ലൂരിലെ കുളത്തിനടുത്ത് എത്തിയത്.