മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 9 ജൂലൈ 2021 (15:09 IST)
കൊടുങ്ങല്ലൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി അമല്‍ എന്ന 22 കാരിയാണ് തൂങ്ങിമരിച്ചത്.
 
അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ മകളാണ് മരിച്ച അമല്‍. കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്റിലുള്ള ഫ്ളാറ്റിലാണ് സംഭവം നടന്നത്. അടച്ചിട്ട മുറിയില്‍ വ്യാഴാഴ്ച രാത്രിയാണ് അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍