ഭാര്യാസഹോദരീ ഭർത്താവിനെ വെട്ടിയ ആൾ ജീവനൊടുക്കി

എ കെ ജെ അയ്യര്‍
തിങ്കള്‍, 15 മെയ് 2023 (20:21 IST)
പത്തനംതിട്ട: കുടുംബവഴക്കുമായി ബന്ധപ്പെട്ടു സഹോദരിമാരുടെ ഭർത്താക്കന്മാർ തമ്മിൽ നടന്ന വാക്കുതർക്കവും വഴക്കും ഒടുവിൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തിൽ കലാശിച്ചു. വെട്ടേറ്റ ആൾ പിന്നീട് ജീവനൊടുക്കുകയും ചെയ്തു. കൊടുമൺ നെടുമൺകാവ് ചക്കിമുക്ക് അഖില ഭവനിൽ വേണു എന്ന 48 കാരനാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി വേണു മദ്യപിച്ച ശേഷം ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇത് പരിഹരിക്കാനായി ഭാര്യയുടെ സഹോദരീ ഭർത്താവായ ശിവൻകുട്ടി എത്തിയപ്പോഴാണ് വഴക്ക് രൂക്ഷമായത്. തുടർന്നാണ് വേണു ശിവൻകുട്ടിയെ വെട്ടിയത്. തുറന്നു ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയി, ഈ സമയത്താണ് വേണു വീട്ടിലെ മുറിയിൽ കയറി തൂങ്ങിമരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article