നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ ബാത്‌റൂമില്‍ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ നില അതീവ ഗുരുതരം. ഗുരുതരമായി പൊള്ളലേറ്റ അനസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ വസ്തുവകകള്‍ നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിന്റെ ബാത്‌റൂമില്‍ വച്ചാണ് ആത്മഹത്യക്ക് നവാസ് ശ്രമിച്ചത്. കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മോഷണം ശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന അവസ്ഥയിലാണ് അനസ് ട്രെയിനിലെ ബാത്രൂമില്‍ കയറുകയും പെട്രോള്‍ പോലെയുള്ള ഒരു ഇന്ധനം ഉപയോഗിച്ച് തീ കൊളുത്തുകയും ചെയ്തത്. ബാത്രൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് യാത്രക്കാര്‍ ഇയാളെ പുറത്തെടുത്തത്.
ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള കോച്ചിലാണു തീപിടിച്ചത്. ഉടന്‍തന്നെ ലോക്കോ പൈലറ്റ് മറ്റു ബോഗികള്‍ വേര്‍പ്പെടുത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോട്ടയം ആര്‍പിഎഫാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇയാളില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് എറണാകുളം റെയില്‍വേ പൊലീസ് ഇയാളെ എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ബിരുദധാരിയും ആനിമേഷന്‍ വിദഗ്ധനുമായ നിവാസ് നാട്ടില്‍ വീടിനോട് ചേര്‍ന്ന് കമ്പ്യൂട്ടര്‍ റിപ്പയറിങ്ങും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ വില്‍പനയും നടത്തിവരികയായിരുന്നു. പിതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് നിവാസ് വീടു വിട്ടിറങ്ങിയെന്നും ബൈക്കിന്റേയും കടയുടെയും താക്കോലുകള്‍ പിതാവിനെ ഏല്‍പിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം