ഫോട്ടോ അധ്യാപകന്‍ ദുരുപയോഗം ചെയ്‌തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
തെറ്റീദ്ധരിപ്പിക്കുന്ന കാരണം പറഞ്ഞായിരുന്നു അധ്യാപകന്‍ കുട്ടികളുടെ കൈയില്‍ നിന്നും ഫോട്ടോ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.
നല്‍കിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തതായി മനസിലാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.