കൊച്ചി: ആലുവ താലൂക്ക് സപ്ലേ ഓഫീസിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം. എടത്തല സ്വദേശിയയ അബ്ദുൾ റഹ്‌മാനാണ് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണീ മുഴക്കിയത്. ഇയാളെ സപ്ലേ ഓഫീസിലെ ജീവനക്കാർ ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ഒന്നര വർഷമായി റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന് നിരവധി തവണ അബ്ദുൾ റഹ്‌മൻ സപ്ലേ ഓഫീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ശനിയാഴ്ച സപ്ലേ ഓഫീസിലെത്തിയ ഇയാൾ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.