‘അരുവിക്കരയില്‍ കാര്‍ത്തികേയന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി’

Webdunia
വ്യാഴം, 28 മെയ് 2015 (13:50 IST)
അരുവിക്കരയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ നിറുത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും സുധീരന്‍ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ വിവാദങ്ങളൊന്നും അരുവിക്കരയില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡി എഫിന്റെ സ്ഥാനാര്‍ത്ഥി അന്തരിച്ച സ്പീക്കർ ജി. കാർത്തികേയന്റെ ഡോ. സുലേഖ ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അരുവിക്കരയില്‍ സിപി എം നേതാവ്  എം വിജയകുമാറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകുക. തിരുവനന്തപുരത്ത് ചേര്‍ന്ന സിപി എം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. എന്നാല്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം ലഭിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.