നികുതി കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇക്കാര്യം കെപിസിസി ചര്‍ച്ച ചെയ്യും. നികുതി ബഹിഷ്കരിക്കാനുള്ള പിണറായി വിജയന്റെ ആഹ്വാനം ജനാധിത്യ വിരുദ്ധമാണ്. വെള്ളക്കരം ഉള്‍പ്പെടെയുള്ള നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കെപിസിസി പഠിച്ച ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി.
അതേസമയം നികുതി ബഹിഷ്കരിക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. വെള്ളക്കരവും അധികനികുതിയും ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജേക്കബ് ഗ്രൂപ്പ് നേതാവ്
സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കരവും മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനവും ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ സിപിഎമ്മും ഇടതുപക്ഷ സംഘടനകളുമെല്ലാം രംഗത്തു വന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ക്യാംപില്‍ നിന്നുതന്നെ ഇത്തരമൊരു പരാമര്‍ശമുണ്ടായിരിക്കുന്നത്. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അധിക നികുതി ഈടാക്കുന്നത് ബഹിഷ്കരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. നികുതി കൂട്ടുന്നതിന് നിയമസഭയുടെ അംഗീകാരം വേണമെന്ന് വിഎസും വ്യക്തമാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.