രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (19:57 IST)
ഉദുമയ്ക്കടുത്ത് മുക്കുന്നോത്ത് വയലിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു ദുരന്തം.
 
ഉദുമ നാലാം വാതുക്കല്‍ സ്കൂളിനടുത്ത് പുരുഷോത്തമന്‍റെ മകന്‍ അക്ഷയ് (16), മുക്കുന്നോത്തെ മോഹനന്‍റെ മകന്‍ സുമോദ് (16() എന്നിവരാണ് മുങ്ങിമരിച്ചത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു വിദ്യാര്‍ത്ഥി ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
 
 തുടര്‍ന്ന്  വിദ്യാര്‍ത്ഥി അടുത്ത വീട്ടിലെത്തി വിവരം അറിയിച്ചതോടെ നാട്ടുകാരും എത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായില്ല.