വിദ്യാര്‍ത്ഥിരാഷ്ട്രീയം നിരോധിച്ചത് വലിയ മണ്ടത്തരമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കെ എസ് യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം സ്കൂളുകളിലും കോളജുകളിലും ജാതിമത സംഘടനകള്‍ പിടിമുറിക്കിയിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ജാതിമത ഭ്രാന്ത് കുത്തിവെക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന കെ എസ് യുവിന്റെ ആവശ്യത്തെ പിന്താങ്ങുന്നെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ളവരെ അവതരിപ്പിച്ചാല്‍ ജനം കൂടെ നില്‍ക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കെ എസ് ശബരീനാഥന്റെ വിജയമെന്നും ആന്റണി പറഞ്ഞു.