ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥികൾ തിരയിൽപ്പെട്ടു. ഒരാളെ കാണാതായി. കോഴിക്കോട് ബീച്ചിലാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
പാലക്കാട് ചെർപുളശ്ശേരി സ്വദേശിയായ അഫ്സൽ(17)നെയാണ് കാണാതായത്. രക്ഷപ്പെടുത്തിയ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കാണാതായ വിദ്യാർഥിക്കു വേണ്ടി തെരച്ചിൽ തുടരുന്നു.