അമ്മ മൊബൈൽ ഫോൺ എടുത്തു മാറ്റി വച്ചു; ദേഷ്യത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു

തുമ്പി എബ്രഹാം
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (08:59 IST)
അമ്മ മൊബൈൽ ഫോൺ എടുത്തു മാറ്റിയതിനെ തുടർന്ന് വീടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച 19കാരി ആശുപത്രിയിൽ മരിച്ചു. തഴമേൽ വക്കം മുക്ക് ഗോകുലത്തിൽ ജയചന്ദ്രൻ-സുമ ദമ്പതികളുടെ മകൾ സുജയാണ് മരിച്ചത്.
 
അമ്മയോടുള്ള ദേഷ്യത്തിൽ ശനിയാഴ്ചയാണ് സുജ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടുകാർ രക്ഷപ്പെടുത്തി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article