പഠിപ്പ് മുടക്കി സമരം: ഇ പി ജയരാജന്റെ പരാമര്‍ശം തമാശയാണെന്ന് സുധാകരന്‍

Webdunia
ശനി, 19 ജൂലൈ 2014 (16:01 IST)
പഠിപ്പ് മുടക്കി സമരം സംബന്ധിച്ച ഇപി ജയരാജന്റെ പരാമര്‍ശം തമാശയാണെന്ന് കെ സുധാകരന്‍. സമരത്തിന് ആളെ കിട്ടാത്തതിനാലാണ് ഈ നിലപാടെന്നും സുധാകരന്‍ കണ്ണൂരില്‍ പരിഹസിച്ചു.
 
സുധാകരന്റെ പരിഹാസത്തിന് മറുപടിയുമായി ഇപി ജയരാജന്‍ രംഗത്തെത്തി. പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് രാഷ്ട്രീയ നിലവാരമില്ലായ്മയാണെന്നും സുധാകരന്‍ ഇപ്പോഴും പൂര്‍ണ രാഷ്ട്രീയക്കാരനായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. നേരത്തെ പഠിപ്പ് മുടക്കല്‍ സമരം പോലുളള പ്രാകൃത സമരരീതികള്‍ എസ്എഫ്‌ഐ ഉപേക്ഷിക്കണമെന്ന് ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.