ശമ്പള പരിഷ്കരണം; ജനുവരി പന്ത്രണ്ടിന് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കും

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (18:54 IST)
2016 ജനുവരി പന്ത്രണ്ടിന് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എം‍പ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് അറിയിച്ചു. ശമ്പള പരിഷ്കരണം യാഥാര്‍ത്ഥ്യമാക്കണമെന്ന മുഖ്യാവശ്യം ഉന്നയിച്ചാണു സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ പി.എച്ച്.എം ഇസ്മയില്‍, അദ്ധ്യാപക സര്‍വീസ് സംഘടനാ സമര സമിതി ജനറല്‍ കണ്‍വീനര്‍ എസ്.വിജയകുമാരന്‍ നായര്‍ എന്നിവര്‍ അറിയിച്ചതാണിക്കാര്യം.