ജനം രോക്ഷത്തില്‍ ! പലയിടത്തും തെരുവ് നായ്ക്കളെ വ്യാപകമായി കൊന്നൊടുക്കുന്നു

ബുധന്‍, 21 ജൂണ്‍ 2023 (12:27 IST)
തെരുവ് നായ ശല്യത്തില്‍ പൊറുതിമുട്ടി കേരളം. പലയിടത്തും അക്രമകാരികളായ തെരുവ് നായ്ക്കളെ നാട്ടുകാര്‍ കൊന്നൊടുക്കാന്‍ തുടങ്ങി. സര്‍ക്കാരും കോടതിയും ഇടപെട്ട് ഒരു പ്രതിവിധി കണ്ടെത്തുമ്പോഴേക്കും നിരവധി പേര്‍ക്ക് തെരുവ് നായയുടെ ആക്രമണമേല്‍ക്കുമെന്നും അതുകൊണ്ടാണ് അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. 
 
അതേസമയം, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നോ നാളെയോ തീരുമാനം അറിയിക്കും. സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ ശ്രദ്ധേയമാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി അഭിപ്രായം തേടാന്‍ സാധ്യതയുണ്ട്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍