തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം; ആറുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 ജൂണ്‍ 2023 (08:48 IST)
തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം. ആറുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം പൊഴിയൂര്‍ ഭാഗത്താണ് കടലാക്രമണം രൂക്ഷമാകുന്നത്. നാലുവീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അപകടസ്ഥിതിയുള്ള 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 
 
ഇതില്‍ ഏഴുകുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റിയത്. ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍