മുടി നീട്ടി വളര്‍ത്തി,അഞ്ചുവയസ്സുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്‌കൂള്‍

കെ ആര്‍ അനൂപ്

വ്യാഴം, 1 ജൂണ്‍ 2023 (15:22 IST)
മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ അഞ്ചുവയസ്സുകാരന് സ്‌കൂള്‍ പ്രവേശനം ലഭിച്ചില്ലെന്ന് പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്ഇ സ്‌കൂളിനെതിരെയാണ് ആക്ഷേപം. കുഞ്ഞിന്റെ മാതാവ് ചൈല്‍ഡ് ലൈന് പരാതി നല്‍കി. കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു.
 
രണ്ടാഴ്ച മുമ്പാണ് പ്രവേശനത്തിനുവേണ്ടി സ്വകാര്യ സ്‌കൂളിന് സമീപിച്ചത്. പ്രിന്‍സിപ്പാളിനോടാണ് ആദ്യം സംസാരിച്ചത്.മറ്റുള്ള ആളുകളുമായി സംസാരിച്ചിട്ട് തീരുമാനമറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ ഭാഗത്തുനിന്ന് അമ്മയ്ക്ക് ലഭിച്ച മറുപടി. നിങ്ങള്‍ക്ക് ഇത് അനുവദിച്ചു തന്നാല്‍ മറ്റുള്ള കുട്ടികള്‍ക്ക് ഇത് പ്രചോദനമാകും എന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം മുടി ഡൊണേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് വളര്‍ത്തി തുടങ്ങിയത്. ഒരു വര്‍ഷത്തോളം മുടി മുറിച്ചിട്ടില്ല. ഒരു വര്‍ഷം കഴിഞ്ഞ് മുടി മുറിച്ച് സാധാരണ കുട്ടികള്‍ക്ക് വരുന്നതുപോലെ വന്നോളാം എന്നും അമ്മ സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് പിന്നീട് സെക്രട്ടറിയെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോഴും അനുവദിച്ചു തരാന്‍ പറ്റില്ല എന്നായിരുന്നു അമ്മയ്ക്ക് ലഭിച്ച മറുപടി. 
 
മറ്റു മാതാപിതാക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കുന്ന രീതിയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തില്‍ നിന്നും ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍