പ്രത്യേക പരാമര്‍ശം ജൂറി നല്‍കിയത് ഗതികേട് കൊണ്ട്; പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരം- ജോയ് മാത്യു

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (21:44 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. മോഹവലയം എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരമാണെന്നും പ്രത്യേക പരാമര്‍ശം ജൂറി നല്‍കിയത് ഗതികേട് കൊണ്ടാണെന്നും ജോയ് മാത്യു കണ്ണൂരില്‍ പറഞ്ഞു.

മോഹവലയത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡിനായി പരിഗണിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍, ജൂറി വേണ്ടവിധം പരിഗണിച്ചില്ല എന്നാണ് താന്‍ സംശയിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

2015 മികച്ച നടനായി ദുല്‍ഖാര്‍ സല്‍മാനെയാണ് തെരഞ്ഞെടുത്തത്. ടിവി ചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് മോഹവലയം. പൂര്‍ണ്ണമായും ബഹ്‌റിനില്‍ ചിത്രീകരിച്ച സിനിമയില്‍ ജോയ് മാത്യുവാണ് നായകന്‍.